വൃന്ദയ്ക്കു ശേഷം വിജേന്ദർ; വേദി വിട്ടിറങ്ങാൻ പറഞ്ഞ് ഗുസ്തി താരങ്ങൾ

ന്യൂഡല്‍ഹി: മുൻ ബോക്സിങ് താരവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിങ്ങിനോട് വേദി വിടാൻ ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍. വനിതാ താരങ്ങൾ നേരിടുന്ന ലൈംഗിക പീഡനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് വേദി വിടാൻ താരങ്ങൾ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന് രാഷ്ട്രീയ നിറം നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വിജേന്ദർ സിങ്ങിനോട് വേദി വിടാൻ ആവശ്യപ്പെട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധത്തെ പിന്തുണച്ച് വിജേന്ദർ സിങ് വെള്ളിയാഴ്ചയാണ് ജന്തർമന്തറിലെത്തിയത്. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന കളിക്കാർക്ക് പിന്തുണയുമായാണ് എത്തിയത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് കൂടിയായ വിജേന്ദർ സിങ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയ സി.പി.എം പാർട്ടി നേതാവ് വൃന്ദാ കാരാട്ടിനോടും വേദി വിട്ടുപോകാൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇത് അത്ലറ്റുകളുടെ പ്രതിഷേധമാണെന്നുമാണ് ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പൂനിയ വൃന്ദ കാരാട്ടിനോട് പറഞ്ഞത്.

K editor

Read Previous

ഗൂഗിളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല

Read Next

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ