‘മഹാത്മാഗാന്ധിക്ക് ശേഷം ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞത് മോദിക്ക് മാത്രം’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മഹാത്മാ ഗാന്ധിക്ക് ശേഷം രാജ്യത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്നെ വിശ്വസിക്കുന്ന ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നേതാവാണ് മോദിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. തന്‍റെ പ്രത്യയശാസ്ത്രങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് മോദിജി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

കാഴ്ചക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡുമായി ഇന്ത്യ- പാക് പോരാട്ടം 

Read Next

ഒമാനിൽ വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍