കേരളത്തിനും, പഞ്ചാബിനും പിന്നാലെ തമിഴ്നാടും; ഗവർണർക്കെതിരെ പ്രതിഷേധം ശക്തം

ചെന്നൈ: കേരളത്തിനും പഞ്ചാബിനും പിന്നാലെ തമിഴ്നാട്ടിലും ഗവർണർക്കെതിരെ പ്രതിഷേധം കനക്കുന്നു. ആർ.എൻ രവി തമിഴ്നാട് ഗവർണറായി ചുമതലയേറ്റ ശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായതായി ഡിഎംകെയും സഖ്യകക്ഷികളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പൊതുചടങ്ങുകളിലും മറ്റ് പരിപാടികളിലും സനാതന ആദർശങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവർണർ പ്രസംഗങ്ങൾ നടത്തുന്നത്. ഡി.എം.കെ സർക്കാരിനെതിരെ പരോക്ഷ വിമർശനവും അദ്ദേഹം നടത്തുന്നുണ്ട്.

സനാതന, ആര്യ, ദ്രാവിഡ, പട്ടികവർഗ, തിരുക്കുറൽ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ അസംബന്ധവും അപകടകരവുമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

K editor

Read Previous

കളമശേരി മുൻ എഎസ്ഐ നാടുവിട്ട സംഭവം; മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം

Read Next

ആർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു