ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ദി ഇയർ പുരസ്കാരം സാദിയോ മാനെ കരസ്ഥമാക്കി. 2022 ലെ പുരസ്കാരം മുഹമ്മദ് സലാ, എഡ്വാർഡോ മെൻഡി എന്നിവരെ പിന്തള്ളിയാണ് മാനെ പുരസ്കാരം നേടിയത്. ഇത് രണ്ടാം തവണയാണ് മാനെ ആഫ്രിക്കയുടെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുന്നത്.
കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി പുരസ്കാരം നൽകിയിരുന്നില്ല. 2019 ലാണ് അവസാനമായി പുരസ്കാരം ലഭിച്ചപ്പോൾ മാനെ ജേതാവായത്. ഇക്കുറി സെനഗലിനെ ആഫ്രിക്കൻ നേഷൻസ് കപ്പ് വിജയത്തിലേക്ക് നയിച്ച പ്രകടനമാണ് പ്രധാനമായും മാനെയെ തുണച്ചത്. ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനായി മികച്ച പ്രകടനം കാഴ്ചവച്ചതും മാനെയ്ക്കും പുരസ്കാരം ലഭിക്കാൻ അർഹനാക്കി .
30 കാരനായ മാനെ കഴിഞ്ഞ ആറ് വർഷമായി ലിവർപൂളിന് വേണ്ടിയാണ് കളിക്കുന്നത്. ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ മാനെയ്ക്ക് ഒരിക്കൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും ലഭിച്ചിരുന്നു. ഈ സീസണിൽ ലിവർപൂൾ വിട്ട മാനെ ഇപ്പോൾ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനായി കളിക്കും.