ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോടതി ഓഫീസിൽ ടൈപ്പിസ്റ്റ് ഭരണം, ജൂനിയർ സൂപ്രണ്ടിന് മൗനം ,സിജെഎമ്മിന് പരാതി നൽകി
ഹോസ്ദുർഗ്ഗ്: കേസ്സുകൾ സംബന്ധിച്ച രേഖകളും, പോലീസ് രജിസ്റ്റർ ചെയ്യുന്ന പ്രഥമ വിവര റിപ്പോർട്ടുകളും, യഥാസമയം പരിശോധിക്കുന്നതിന് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ കർശ്ശന വിലക്ക്.
ന്യായാധിപനില്ലാത്ത ഈ കോടതി ഓഫീസലെ കണ്ണൂർ സ്വദേശിയായ ടൈപ്പിസ്റ്റ് ദിനേശൻ, കസ്റ്റഡിയിൽ സൂക്ഷിക്കുന്ന എഫ് ഐആറുകൾ പരിശോധനയ്ക്ക് ആവശ്യപ്പെട്ടാൽ പോലീസ് സ്റ്റേഷനിൽച്ചെന്ന് പരിശോധിക്കാനാണ് വക്കീലൻമാരോടുള്ള ക്ലാർക്കിന്റെ നിർദ്ദേശം.
ഹോസ്ദുർഗ്ഗ് കോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് വക്കീലൻമാർക്ക് പോലും എഫ് ഐആർ നിഷേധിച്ച സംഭവം.
ടൈപ്പിസ്റ്റ് ദിനേശൻ ഏർപ്പെടുത്തിയ ഈ നിരോധനത്തിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന മട്ടിൽ ഈ കോടതിയിലെ ജൂനിയർ സൂപ്രണ്ട് അനിതയും കൈ മലർത്തുകയാണ്.
മാസങ്ങളായി തുടരുന്ന ഈ അനിശ്ചിതത്വം അഭിഭാഷകരുടെ ജോലിയിലുണ്ടാക്കിയ കുടുക്ക് ചെറുതൊന്നുമല്ല.
ഈ കോടതിയിൽ കഴിഞ്ഞ 3 മാസക്കാലമായി ന്യായാധിപനില്ല.
കോടതി ഓഫീസ് മൊത്തം ഭരിക്കുന്നത് ടൈപ്പിസ്റ്റാണ്. വക്കീലൻമാരോട് പോലും ദിനേശൻ പോലീസ് ഭാഷയിൽ കണ്ണുരുട്ടിയാണ് സംസാരിക്കാറുള്ളത്. മാധ്യമ പ്രവർത്തകരെ ദിനേശന് പുച്ഛമാണ്.
എഫ് ഐആർ വിലക്കിയ സംഭവം അഭിഭാഷകർ ബാർ അസോസിയേഷൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, മൂന്നുമാസങ്ങളായിട്ടും ബാർ അസോസിയേഷൻ ഈ പ്രശ്നത്തിൽ മൗനം നടിക്കുകയായിരുന്നു.
ഇപ്പോൾ ഇടതു ആഭിമുഖ്യമുള്ള വക്കീലൻമാരുടെ സംഘടന ആൾ ഇന്ത്യ ലോയേർസ് യൂണിയൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ നേരിൽക്കണ്ട് പരാതി നൽകിയിട്ടുണ്ട്.
എഫ് ഐആർ പൊതുരേഖയാണെന്നും അതു പരിശോധിക്കാനുള്ള അവകാശം വക്കീലൻമാർക്കെന്നല്ല, ൾക്കുമുണ്ടെന്ന് പരാതിയിൽ പറയുന്നു.