‘ആദിപുരുഷ്’ ടീസര്‍ പുറത്ത്

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന പുരാണ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദിയുടെ തീരത്താണ് ടീസർ ലോഞ്ച് ചടങ്ങ് നടന്നത്.

ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഐമാക്സ് 3ഡി ഫോർമാറ്റിലും ചിത്രം ആസ്വദിക്കാം. ജനുവരി 12ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ടി സീരീസ്, റെട്രോഫൈൽസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റാവത്ത്, പ്രസാദ് സുതർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി സിംഗ്, ദേവ് ദത്ത നഗെ, വത്സൽ ഷേത്ത്, സോണല്‍ ചൗഹാൻ, തൃപ്തി തൊറാഡ്മല്‍ എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്.

K editor

Read Previous

രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നില്‍ക്കുകയാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Read Next

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ