എഡിജിപി വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: എ.ഡി.ജി.പി വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ട് അപേക്ഷ നൽകി. നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഡയറക്ടർ ജനറൽ തസ്തികയിലേക്ക് പോകുന്നതിനാണ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടത്. നിലവിൽ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് അദ്ദേഹം.

സർക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുക്കേണ്ടത്.

സമീപകാലത്തായി വിവാദ വിഷയങ്ങളിലും കേസുകളിലും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച വിജയ് സാഖറെ ഇടത് സർക്കാരിന്റെ വിശ്വസ്തരിൽ ഒരാളാണ്. വിജയ് സാഖറെയ്ക്കൊപ്പം തൃശൂർ എസ്പി അനൂപ് കുരുവിള ജോണും കേന്ദ്ര ഡെപ്യൂട്ടേഷനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇതും സർക്കാരിന്റെ പരിഗണനയിലാണ്.

Read Previous

ലഹരിക്കടത്ത് തടയാനായി സ്പെഷ്യൽ ഡ്രൈവിനു തുടക്കമിട്ട് എക്സൈസ്

Read Next

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി വലിയ ഒത്തുചേരലുകൾ പാടില്ല