അദാനി–ഹിൻഡൻബർഗ്: അന്വേഷണ സിമിതിയെ സുപ്രീം കോടതി നിയോഗിക്കും

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവിറക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും സമിതിയിലെ മറ്റ് അംഗങ്ങളെയും കോടതി പ്രഖ്യാപിക്കും. അന്വേഷണ വിഷയങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തും. സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയ പേരുകൾ അംഗീകരിക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം വേണമെന്ന ഹർജികളിലെ ഭരണഘടനാ ബെഞ്ചിന്‍റെ വിധിയും പ്രഖ്യാപിക്കും. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

K editor

Read Previous

ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും

Read Next

ഇന്ത്യയിലെ സിഖ് കാര്യങ്ങളിൽ പാക് ചാര ഏജൻസിയായ ഐഎസ്‌ഐ ഇടപെടുന്നുവെന്ന് റിപ്പോർട്ട്