അദാനി വിവാദം; ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍

മുംബൈ: അദാനി വിവാദം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ.

അദാനി ഗ്രൂപ്പുമായി പരിമിതമായ ഇടപാടുകൾ മാത്രമാണുള്ളതെന്ന വിശദീകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതിനാൽ, ഓഹരി വിപണിയിലെ തകർച്ച അവരെ കാര്യമായി ബാധിക്കില്ല. നിക്ഷേപകർക്ക് നേരത്തെ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോഴും ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികളായ അദാനി എന്‍റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അംബുജ സിമന്‍റ്സ് എന്നിവയെ ബിഎസ്ഇയും എൻഎസ്ഇയും അഡീഷണല്‍ സര്‍വൈലന്‍സ് മെഷറിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

K editor

Read Previous

കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു

Read Next

കടമുറിയൊഴിപ്പിക്കാൻ മോഷണം; കെട്ടിട ഉടമയെ കണ്ടെത്താനായില്ല