പ്രതാപ് പോത്തനെ കുറിച്ച് നടി തെസ്‍നി ഖാൻ; അദ്ദേഹം തന്റെ ഗുരുനാഥൻ

ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. പ്രതാപ് പോത്തന്‍റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടി തെസ്നി ഖാൻ രംഗത്ത്. അഭിനയത്തിന്‍റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച പ്രതാപ് പോത്തൻ തന്‍റെ ഗുരുവാണെന്ന് നടി തെസ്നി ഖാൻ പറഞ്ഞു. പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഡെയ്സി എന്ന ചിത്രത്തിലൂടെയാണ് തെസ്നി ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഋതുഭേദം, ഡെയ്സി, ഒരു യാത്രമൊഴി, തെലുങ്കിലെ ചൈതന്യ, തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങി മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം 1978 ൽ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Read Previous

പ്രതാപ് പോത്തന്റെ വിയോഗത്തിൽ ആദരാഞ്ജലി നേർന്ന് മോഹൻലാൽ

Read Next

റഷ്യയിൽനിന്ന് മിസൈൽ വാങ്ങാം; ഇന്ത്യക്ക് ഉപരോധത്തിൽ ഇളവു നൽകാൻ യുഎസ്