നടി മോളി കണ്ണമാലി ഇംഗ്ലീഷിലേക്ക്; ‘ടുമാറോ’യിലൂടെ അരങ്ങേറ്റം

മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്. ‘ടുമാറോ’ എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. ഓസ്ട്രേലിയൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ജോയ് കെ.മാത്യു ഒരുക്കുന്ന ചിത്രത്തിന്‍റെ പൂജ നാളെ തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കും.

‘ടുമാറോ’ ലോകത്തിന്‍റെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള, വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളെ അണിനിരത്തി നിർമ്മിക്കുന്ന സിനിമയാണ്.

ടാസോ, റ്റിസ്സി, എലൈസ്, ഹെലൻ, സാസ്‌കിയ, പീറ്റർ, ജെന്നിഫർ, ഡേവിഡ്, അലന, ജൂലി, ക്ലെ, ദീപ, ജോയ് കെ. മാത്യു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Read Previous

ലോകകപ്പ് ഹയ്യ കാർഡ് ഉള്ളവർക്ക് സൗദിയിൽ ഉംറ നിർവഹിക്കാം

Read Next

ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകി; ദയാബായി സമരം അവസാനിപ്പിക്കുമെന്ന് മന്ത്രിമാർ