ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് നടി മീന. അവയവങ്ങൾ ദാനം ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്ന് മീന സോഷ്യൽ മീഡിയയിൽ പറഞ്ഞു. ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല. അവയവദാനമാണ് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും നന്മയുള്ള മാർഗമെന്നും മീന ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജൂൺ 29 നാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശ അണുബാധ വഷളായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവ ദാതാവിന്റെ അഭാവം കാരണം ശസ്ത്രക്രിയ വൈകുകയായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. മീന തന്റെ ആ അവസ്ഥ പങ്കിട്ടാണ് അവയവദാനത്തെക്കുറിച്ച് സംസാരിക്കുന്നത്.
വിട്ടുമാറാത്ത രോഗങ്ങളുമായി മല്ലിടുന്ന പലർക്കും രണ്ടാമത്തെ അവസരമാണ് അവയവദാനത്തിലൂടെ ലഭിക്കുന്നതെന്ന് മീന പറഞ്ഞു. ‘വ്യക്തിപരമായി ഞാനും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു ദാതാവിന് എട്ട് ജീവനുകൾ വരെ രക്ഷിക്കാൻ കഴിയും’,മീന പറഞ്ഞു.