നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായി

തമിഴ് ചലച്ചിത്ര നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരും തമ്മിലുള്ള രണ്ടാം വിവാഹമാണിത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. രവീന്ദർ നിർമ്മിച്ച ‘വിടിയും വരൈ കാത്തിര്’ എന്ന സിനിമയില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്‍റെ സെറ്റിൽ നിന്നാണ് അവരുടെ പ്രണയം ആരംഭിച്ചത്.

Read Previous

കേരളത്തിന് വേണ്ടത് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍; പ്രധാനമന്ത്രി

Read Next

ശശി തരൂരിന് കോൺഗ്രസ് നേതാവിന്റെ തുറന്ന കത്ത്