നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതി വിചാരണ കോടതി ജഡ്ജിയോട് റിപ്പോർട്ട് തേടി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പുരോഗതി സംബന്ധിച്ച് 6 ആഴ്ചയ്ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നിർദേശം. പുതിയ റിപ്പോർട്ട് ഡിസംബർ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. 2023 ജനുവരി 31 നകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി മുൻപ് നിർദ്ദേശിച്ചിരുന്നു.

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഒരിക്കൽ വിസ്തരിക്കപ്പെട്ടവരെ വീണ്ടും വിസ്താരം നടത്താൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Read Previous

പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയില്‍ പങ്കെടുത്ത 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ

Read Next

ഖത്തർ ലോകകപ്പിന് മാറ്റ് കൂട്ടാൻ മോഹൻലാൽ; 30ന് ദോഹയിൽ എത്തും