നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ക്രൈംബ്രാഞ്ച് പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകി. പരിശോധനാ അനുമതി നിഷേധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി.

കാർഡ് രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാന ഫോറൻസിക് ലാബിലേക്ക് അയയ്ക്കണം. കാർഡ് നിയമവിരുദ്ധമായി തുറന്നതിന്‍റെ തെളിവായി ഹാഷ് മൂല്യം മാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കാം. അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്‍റെ വാദം ഹൈക്കോടതി തള്ളി. ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കും.

Read Previous

ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ വംശീയ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ്

Read Next

“മലയൻകുഞ്ഞ്” തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടിയിൽ പ്രീമിയർ ചെയ്‌തേക്കും