മെഴ്‌സിഡസ് ബെന്‍സ് എഎംജി സ്വന്തമാക്കി നടി അപര്‍ണ ബാലമുരളി

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അപർണ ബാലമുരളി. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന അപർണയുടെ വേഷം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. മലയാളത്തിന് പുറമെ തമിഴിലും താരം സജീവമാണ്. ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളി മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽഎ 35 സ്വന്തമാക്കി. എ.എം.ജി അപർണ ബാലമുരളി തന്നെയാണ് ‘ജസ്റ്റ് എഎംജി തിങ്ങ്സ്’ എന്ന അടിക്കുറിപ്പോടെ പുതിയ വാഹനം വാങ്ങിയ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

59.40 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) വിലയുള്ള ജിഎൽഎ 35 മെഴ്സിഡസ് ശ്രേണിയിലെ ഏറ്റവും ചെറിയ എസ്‌യുവിയാണ്. ഈ വാഹനം ഒരു മികച്ച രൂപകൽപ്പനയിലാണ് ഒരുങ്ങിയിട്ടുള്ളത്.

Read Previous

ട്വിറ്ററിലെ മുസ്‌ലിം വിദ്വേഷ പ്രചരണത്തിൽ പകുതിയിലധികവും ഇന്ത്യയില്‍ നിന്ന്

Read Next

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍