വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നടി ആന്‍ ഹേഷ് അന്തരിച്ചു

ലോസ് ആഞ്ജലസ്: ഹോളിവുഡ് നടി ആൻ ഹേഷ് (53) അന്തരിച്ചു. കാറപകടത്തിൽ തലച്ചോറിന് ക്ഷതമേല്‍ക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ലോസ് ആഞ്ജലസിലെ മാർ വിസ്റ്റയിലെ വാൾഗ്രോവ് അവന്യൂവിൽ ഓഗസ്റ്റ് അഞ്ചിനാണ് അപകടമുണ്ടായത്. ഹേഷിന്റെ കാർ ഒരു കെട്ടിടത്തിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ്
ഹേഷിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രാഥമിക രക്തപരിശോധനയിൽ ഫെന്‍റാനൈൽ, കൊക്കെയ്ൻ എന്നിവയുടെ അളവ് കണ്ടെത്തിയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ചികിത്സയ്ക്കായി വേദന കുറയ്ക്കാൻ ഇത് ഉപയോഗിച്ചാതാകാം എന്ന് പോലീസ് പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഹേഷ് ചികിത്സ തേടിയിരുന്നതായാണ് റിപ്പോർട്ടുകൾ.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് ആൻ ഹേഷ് കലാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനതര്‍ വേള്‍ഡിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. 1991 ല്‍ ഡേ ടൈം എമ്മി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Read Previous

വിഎൽസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം

Read Next

ആര്‍എസ്എസ് സോഷ്യല്‍ മിഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി