നടി അനന്യയുടെ സഹോദരൻ അർജുൻ ​ഗോപാൽ വിവാഹിതനായി

നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാലാണ് വധു. ഇന്നലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി കൊച്ചിയിൽ റിസപ്ഷൻ നടത്തിയിരുന്നു. 

ഇന്നലെ ഗുരുവായൂരിൽ നിരവധി വിവാഹങ്ങൾ നടന്നിരുന്നു. മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു ഗുരുവായൂർ വച്ച് വിവാഹം നടത്തണമെന്നത്. അതുകൊണ്ടാണ് ഇത്രയധികം തിരക്കുകൾക്കിടയിലും ഇവിടെ വച്ച് വിവാഹം നടത്തിയതെന്ന് അർജുൻ പറഞ്ഞു. അനന്യ ലളിതമായ ലുക്കിലാണ് സഹോദരന്‍റെ വിവാഹത്തിന് എത്തിയത്.

Read Previous

ചൈന അതിർത്തി സന്ദർശിക്കാൻ കോൺ​ഗ്രസ് ഉന്നതതല സംഘം

Read Next

യു.എന്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി