നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. കൊച്ചി മരട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷൻ 509, 354(എ), 294 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് കഴിഞ്ഞ ദിവസം നടനെതിരെ കേസെടുത്തിരുന്നു.

‘ചട്ടമ്പി’യുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയത്. 

Read Previous

കേരളത്തിൽ അപൂർവമായെത്തുന്ന കറുത്ത കടലാള കാസർഗോഡ് ചിത്താരിയിൽ

Read Next

വി.സി സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല പേര് നിര്‍ദേശിച്ചില്ല