ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബോളിവുഡ് താരം സോനു സൂദ് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ പരിശീലനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഡിവൈന്‍ ഇന്ത്യ യൂത്ത് അസോസിയേഷനുമായി സഹകരിച്ച് ‘സംഭവ്’ എന്ന പേരിൽ പരിശീലന പരിപാടി ആരംഭിക്കും.
പരിശീലനത്തിൽ ചേരാൻ താൽപ്പര്യമുള്ളവർക്ക് സൂദ് ഫൗണ്ടേഷൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫീസ് 50 രൂപയാണ്. ഓൺലൈൻ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൂദ് ഫൗണ്ടേഷൻ സൗജന്യ ഓൺലൈൻ കോച്ചിംഗ് നൽകും. കോവിഡ് -19 മഹാമാരിക്കാലത്ത് നിരവധി സേവന പ്രവർത്തനങ്ങൾക്ക് പേരുകേട്ട സോനു സൂദ്, തന്‍റെ പുതിയ പ്രവർത്തനത്തിന് സോഷ്യൽ മീഡിയയിൽ വളരെയധികം കൈയടി നേടി.
കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഐ.എ.എസ് സ്കോളർഷിപ്പ് നൽകിയിരുന്നു. സൂദ് ഫൗണ്ടേഷൻ നിരവധി വിദ്യാഭ്യാസ സ്കോളർഷിപ്പുകളും നൽകുന്നുണ്ട്. വിശദാംശങ്ങൾക്ക് www.soodcharityfoundation.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25 ആണ്.