പുതിയ ബിസിനസ് സംരംഭവുമായി നടൻ രമേഷ് പിഷാരടി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രമേഷ് പിഷാരടി. ടിവി ഷോകളിലും കോമഡി ഷോകളിലും തിളങ്ങിയ അദ്ദേഹം പിന്നീട് അഭിനേതാവ്, അവതാരകൻ, സംവിധായകൻ എന്നീ നിലകളിൽ സിനിമകളിലും തിളങ്ങി മലയാളികളുടെ മനസ്സിൽ ഇടം നേടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പിഷാരടി പോസ്റ്റുകളും മറ്റും പങ്കുവയ്ക്കാറുണ്ട്. കേക്കുകൾ വിൽക്കുന്ന ‘കേക്ക് റീൽസ് കഫേ ബൈ ഫാരൻഹീറ്റ് 375’ പിഷാരടി ആരംഭിക്കാൻ പോകുന്നു. എറണാകുളം ഒബറോൺ മാളിലാണ് പിഷാരടിയുടെ കേക്ക് കഫേ. ജൂലൈ 15 മുതൽ കഫേ തുറക്കും. പിഷാരടി തന്നെയാണ് വീഡിയോയിലൂടെ ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. “എന്‍റെ പുതിയ സംരംഭം” അദ്ദേഹം പങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, “ഒരു മധുരസ്വപ്നവും യാഥാർത്ഥ്യമാവുകയാണ്. എല്ലാവർക്കും സ്വാഗതം.” 

Read Previous

മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ

Read Next

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണം