നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആന്‍റിജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി.

അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മലയാള ഹാസ്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് കോട്ടയം നസീർ. ചിത്രകാരൻ കൂടിയാണ് അദ്ദേഹം.

Read Previous

‘ബകാസുരന്’ ബി.ജെ.പി പിന്തുണ; സംവിധായകൻ അമീറിൻ്റെ പരാമർശം വിവാദത്തിൽ

Read Next

തെലങ്കാനയിൽ മാനസികപീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു