ശബരിമലയില്‍ സന്ദര്‍ശനം നടത്തി നടൻ ദിലീപ്

പത്തനംതിട്ട: നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. സുഹൃത്ത് ശരത്തിനൊപ്പമാണ് ദിലീപ് ശബരിമലയിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സന്നിധാനത്ത് എത്തിയത്.

കഴിഞ്ഞ വർഷവും ഏപ്രിലിൽ ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. വിശേഷാൽ പൂജകളും വഴിപാടുകളും നടത്തുകയും മേൽശാന്തിയെയും തന്ത്രിയെയും നേരിൽ കാണുകയും ചെയ്തു.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്‍റെ ഏറ്റവും പുതിയ പ്രൊജക്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്.

Read Previous

ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ബിജെപി

Read Next

ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം