മലപ്പുറം ഡിസിസിയില്‍ തരൂരിനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍; വിട്ടുനിന്ന് നേതാക്കള്‍

മലപ്പുറം: ശശി തരൂര്‍ എംപി മലപ്പുറം ഡിസിസി ഓഫീസില്‍ എത്തിയപ്പോള്‍ വിട്ടുനിന്ന് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, കെപിസിസി ഭാരവാഹികളായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരാണ് വിട്ടുനിന്നത്. മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ തരൂരിനെ സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റ് വിഎസ് ജോയി, മുന്‍ കെപിസിസി സെക്രട്ടറി വിഎ കരീം, വി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം, തന്റെ പാണക്കാട് സന്ദര്‍ശനത്തില്‍ അസ്വാഭാവികതയില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു. പാണക്കാട്ടേക്കുള്ള യാത്ര സാധാരണമാണ്. മലപ്പുറത്ത് വരുമ്പോഴെല്ലാം പോകാറുണ്ട്. കോണ്‍ഗ്രസിന് വേണ്ടിയും യുഡിഎഫിന് വേണ്ടിയുമാണ് താന്‍ സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

Read Previous

ശബരിമലയിൽ ദർശന സമയത്തിൽ മാറ്റം; ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും

Read Next

ഗുജറാത്ത് തിരഞ്ഞെടുപ്പ്; പ്രചാരണച്ചൂടിൽ പ്രമുഖ പാർട്ടികള്‍‌