വേഗനിയന്ത്രണം പാലിക്കാൻ നടപടി വേണം: വി.ഡി.സതീശൻ

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിൽ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വേഗനിയന്ത്രണങ്ങളുടെ അഭാവം അപകടങ്ങളിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റോഡിലെ ഗതാഗത നിയന്ത്രണത്തിനും അമിത വേഗതയിൽ വാഹനമോടിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. വേഗപ്പൂട്ടുള്ള സംസ്ഥാനത്ത് ഒരു ടൂറിസ്റ്റ് ബസിന് 97 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്നതെങ്ങനെ? ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണം. അത്തരം കർശന നടപടികൾ സ്വീകരിച്ചാൽ പ്രതിപക്ഷം അതിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

റിലീസിന് മുൻപെ 100 കോടി നേടി ശിവകാർത്തികേയന്റെ ‘പ്രിൻസ്’

Read Next

പോത്തിന് പിന്നാലെ പശുവിനേയും ഇടിച്ച് വന്ദേ ഭാരത് എക്സ്പ്രസ്