രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടി; അടിയന്തര പ്രമേയവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടികളിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് . നാളെ ഇരുസഭകളിലും കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ഡൽഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. 25,000 ത്തിൽ കുറയാത്ത പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് തീരുമാനം. എംപിമാർ ഡൽഹിയിൽ പ്രതിഷേധിക്കും. സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ കഴിയുന്നതുവരെ പ്രതിഷേധം സംഘടിപ്പിക്കും.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസ് നൽകി. ഈ മാസം 21ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സോണിയാ ഗാന്ധിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ചോദ്യം ചെയ്യൽ മാറ്റിവച്ചിരുന്നു.

Read Previous

ഇൻഡിഗോ വിമാനത്തിന് കറാച്ചിയിൽ ലാൻഡിങ്; രണ്ടാഴ്ചയ്ക്കിടെ രണ്ടാം സംഭവം

Read Next

പി വി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യന്‍; സീസണിലെ മൂന്നാം കിരീടം