‘നഗ്നരായി അഭിനയിപ്പിച്ചു’; അരനൂറ്റാണ്ടിന് ശേഷം പരാതിയുമായി ‘റോമിയോയും ജൂലിയറ്റും’

ലോസ് ആഞ്ജലീസ്: അരനൂറ്റാണ്ടിന് ശേഷം തിരിച്ചറിവില്ലാത്ത പ്രായത്തിൽ നഗ്നരായി അഭിനയിക്കേണ്ടിവന്നതിന് സിനിമാ നിർമ്മാണ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരെ അഭിനേതാക്കൾ ലൈംഗികചൂഷണത്തിനു കേസ് ഫയൽ ചെയ്തു.

ഷേക്സ്പിയറുടെ പ്രശസ്തമായ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകത്തെ അടിസ്ഥാനമാക്കി 1968 ൽ ഇതേ പേരിലുള്ള ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒലിവിയ ഹസ്സി (71), ലിയോനാർഡ് വൈറ്റിംഗ് (72) എന്നിവരാണ് കേസ് ഫയൽ ചെയ്തത്. ലൈംഗികചൂഷണത്തിനും ദുരുപയോഗത്തിനും 10 കോടി ഡോളർ (ഏകദേശം 830 കോടി രൂപ) നഷ്ടപരിഹാരമായി നൽകണമെന്നാണ് ആവശ്യം.

കൗമാരപ്രായത്തിൽ നഗ്നത പൂർണ്ണമായോ ഭാഗികമായോ തങ്ങൾ അറിയാതെയും രഹസ്യമായും ചിത്രീകരിച്ചതായി പരാതിയിൽ പറയുന്നു. ഇതുമൂലമുണ്ടായ ശാരീരികവും മാനസികവുമായ വേദനകൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

Read Previous

കോ​മ്പ​റ്റീ​ഷ​ൻ കമ്മീഷൻ ഓ​ഫ് ഇ​ന്ത്യ ചുമത്തിയ പിഴയുടെ 10% ഗൂഗിൾ കെട്ടിവെക്കണം

Read Next

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖർ മിശ്ര; അറസ്റ്റ് ഉടൻ