ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രാഥമിക തെളിവെടുപ്പും ഇന്ന് നടന്നേക്കും. കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽ നിന്നാണ് ആർ.പി.എഫ് പിടികൂടിയത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വിവരം പൊലീസിനും മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനയ്ക്കും കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർ.പി.എഫ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും.
കഴിഞ്ഞ ദിവസമാണ് മനോരമ (68)യെ സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദിനരാജ് മകളുടെ വീട്ടിൽ പോയ സമയത്താണ് കൊലപാതകം നടന്നത്. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ മനോരമയുടെ വീടിന് സമീപം താമസിച്ചിരുന്നു. ബംഗാൾ സ്വദേശി ആദം അലി പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.