സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡി.എം.കെ എം.പി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി, ഹിന്ദു വിശ്വാസങ്ങൾക്കനുസൃതമായി പൂജ നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ.കെ.കെ. സെന്തിൽ കുമാർ.

മതേതര രീതിയിൽ ആരംഭിക്കേണ്ട സർക്കാർ പദ്ധതി ഒരു പ്രത്യേക മതവിശ്വാസപ്രകാരം ആരംഭിക്കുന്നതിൽ എം.പി എതിർപ്പ് പ്രകടിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.

ചടങ്ങിന്‍റെ വേദിയിലെത്തിയ എംപി, ഹിന്ദു ആചാരപ്രകാരം ചടങ്ങ് നടത്തിയതിന് ഉദ്യോഗസ്ഥരെ ശകാരിക്കുന്നതും ക്രിസ്ത്യൻ പള്ളിയിലെ പുരോഹിതരെയും പള്ളിയിൽ നിന്നുള്ള ഇമാമുമാരെയും ക്ഷണിച്ചാൽ മാത്രമേ ചടങ്ങ് നടത്താവൂ എന്ന് രോക്ഷാകുലനായി പറയുന്നതും വീഡിയോയിൽ കാണാം.

Read Previous

ഇന്ത്യയിൽ പുതിയ കോവിഡ്-19 കേസുകളിൽ നേരിയ കുറവ്

Read Next

‘ആനി രാജയും രമയും കേരളത്തിന്റെ പെണ്‍പുലികള്‍’