ജീപ്പിനിടിച്ച ലോറി ഡ്രൈവറെ തേടുന്നു

കാഞ്ഞങ്ങാട് :  ആനച്ചാൽ സ്വദേശി  ബാലകൃഷ്ണന്റെ  മകൻ പ്രദീപിന്റെ 37, മരണത്തിനിടയാക്കിയ  ലോറി ഡ്രൈവർ  ഇനിയും പോലീസിൽ  ഹാജരാക്കിയില്ല.

ജൂലായ് 31– ന് വെളളിയാഴ്ച രാത്രി 9–30 മണിക്ക്  ദേശീയ പാതയിൽ പടന്നക്കാട്  കാർഷിക കോളേജിന്  മുന്നിലാണ് പ്രദീപൻ 27, ഒാടിച്ചിരുന്ന  കെ.എൽ–ബി.എ– 8058 നമ്പർ  ജീപ്പിനെ  നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു തെറിപ്പിച്ചത്.

ബൊലേറോ ജീപ്പ് കാഞ്ഞങ്ങാട്ടേക്കും,  ചരക്കുമായി കാസർകോട്  ഭാഗത്തു നിന്ന്  വരികയായിരുന്ന കെ.എൽ– 67– ബി– 8668 നമ്പർ ലോറി നീലേശ്വരം ഭാഗത്തേക്കും  പോവുകയായിരുന്നു.

അപകടത്തിൽ  പ്രദീപൻ ഒാടിച്ച ജീപ്പിന്റെ  മുൻവശം  പാടെ തകർന്നുപോയിരുന്നു. അപകടമുണ്ടായ  ഉടൻ പ്രദീപിനെ  നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും  ചേർന്ന്  കാഞ്ഞങ്ങാട്  അരിമല ആശുപത്രിയിലെത്തിച്ചുവെങ്കിലും,തലയ്ക്ക് കാര്യമായി ക്ഷതമേറ്റിരുന്ന പ്രദീപൻ അൽപ്പ നേരത്തിനകം ആശുപത്രിയിൽ  മരണപ്പെടുകയായിരുന്നു.

പ്രദീപൻ അവിവിഹാതനാണ് . മൃതദേഹം പോലീസ് ഇൻക്വസ്റ്റിന് ശേഷം കോവിഡ്  പരിശോധനയും  പോസ്റ്റ്മോർട്ടവും കഴിഞ്ഞ ശേഷം  ബന്ധുക്കൾ  ഏറ്റുവാങ്ങി.

Read Previous

തുടർച്ചയായ ആത്മഹത്യകളിൽ വലഞ്ഞ് പോലീസ്

Read Next

പള്ളിക്കരയിൽ കോവിഡ് ഭീതി പടർത്തി പഞ്ചായത്തംഗം