ചെറുവത്തൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് മഹാരാഷ്ട്ര സ്വദേശിയായ യുവാവിന്റെ ഇടതു കാൽപ്പാദം അറ്റുപോയി.
ഇന്നലെ വൈകുന്നേരം ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചെന്നൈ മെയിൽ ട്രെയിനിൽ യാത്രക്കാരനായിരുന്ന മഹാരാഷ്ട്ര നാഗ്പൂരിലെ ധനഞ്ജയനാണ് ഇന്നലെ ട്രെയിനിൽ നിന്നും തെറിച്ച് വീണ് കാൽപ്പാദം നഷ്ടമായത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും കമ്പാർട്ട്മെന്റ് മാറിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം. യുവാവിനെ ഉടൻ തന്നെ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചു. വേർപെട്ട കാൽപാദം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്