ടിഡിപി പൊതുയോഗത്തിനിടെ അപകടം; തിരക്കില്‍ പെട്ട് 3 മരണം

ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): ടിഡിപി പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ വികാസ് നഗറിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു അപകടം. പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് സംഭവം.

പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. യോഗത്തിന്‍റെ ഭാഗമായി നടന്ന പ്രത്യേക റേഷൻ വിതരണത്തിനിടെയാണ് അപകടമുണ്ടായത്.

കഴിഞ്ഞയാഴ്ച നെല്ലൂരിൽ ചന്ദ്രബാബു നായിഡുവിന്‍റെ റോഡ് ഷോയ്ക്കിടെ അഴുക്കുചാലിൽ വീണ് എട്ട് പേർ മരിച്ചിരുന്നു. ചന്ദ്രബാബു നായിഡു എത്തിയതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ അഴുക്കുചാലിന്‍റെ സ്ലാബ് പൊട്ടി ആളുകൾ അതിലേക്ക് വീണു. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read Previous

‘മാളികപ്പുറം’ തനിക്കൊരു നിയോഗമായിരുന്നു എന്ന് ഉണ്ണി മുകുന്ദൻ

Read Next

ജമ്മു കാശ്മീരിൽ ഭീകരാക്രമണം; 3 പേർ കൊല്ലപ്പെട്ടു