ദേശീയ കാറോട്ട മത്സരത്തിനിടെ അപകടം; റേസര്‍ കെ.ഇ. കുമാര്‍ അന്തരിച്ചു

ചെന്നൈ: ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തിൽ റേസർ കെ.ഇ.കുമാർ അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് ഇന്‍റർനാഷണൽ സര്‍ക്യൂട്ടില്‍ വെച്ച് നടന്ന എം.ആര്‍.എഫ്. എം.എം.എസ്.സി എഫ്.എം.എസ്.സി.ഐ. ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് അപകടം നടന്നത്.

59 കാരനായ കെ.ഇ.കുമാർ ദേശീയതലത്തിൽ പ്രശസ്തനായ ഡ്രൈവറാണ്. കുമാറിന്‍റെ കാർ എതിരാളിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാർ ട്രാക്കിൽ നിന്ന് തെന്നിമാറി പ്രതിരോധ ഭിത്തിയിൽ ഇടിച്ച് മറിഞ്ഞു. മത്സരത്തിന്‍റെ രണ്ടാം ഘട്ടത്തിനിടെയാണ് അപകടമുണ്ടായത്.

അപകടം നടന്നയുടൻ കുമാറിന് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടം കാരണം മത്സരം ഉടൻ തന്നെ നിർത്തിവെച്ചു.

K editor

Read Previous

ജോഷിമഠ് പ്രതിഭാസം; പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചു

Read Next

ജയിലറിൽ രജനിക്കൊപ്പം മോഹന്‍ലാലും; ആദ്യ സ്റ്റില്‍ പുറത്ത്