അബുദാബിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

തൃക്കരിപ്പൂർ: അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ച ഉദിനൂർ സ്വദേശിയുടെ മൃതദേഹം നാളെ പുലർച്ചെയോടെ സ്വദേശത്ത് എത്തിച്ച് സംസ്ക്കരിക്കും.

ഉദിനൂർ സെൻട്രലിലെ പരേതനായ ഇ. ശ്രീധരമാരാരുടെയും, ബേബി ഗിരിജയുടെയും മകനായ വി.വി. ശ്രീകാന്താണ് 41, ഒരാഴ്ച മുമ്പ് അബുദാബിയിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം മരിച്ചത്.

മൃതദേഹം ഇന്ന് അർദ്ധരാത്രിയോടെ വിമാനം വഴി കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കും. നാളെ പുലർച്ചയോടെ ഉദിനൂരിലെത്തിക്കുന്ന മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് ശേഷം കുഞ്ഞിക്കൊവ്വൽ ശ്മശാനത്തിൽ സംസ്ക്കരിക്കും.

പരേതന്റെ ഭാര്യ: ഷിനുമോൾ (കൈതപ്രം). മക്കൾ: നിരഞ്ജൻ, നീരജ് (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ജോസ്ന (നീലേശ്വരം), സ്വപ്ന (മംഗളൂരു).

LatestDaily

Read Previous

ഭാര്യയും ഭർത്താവും ബേക്കൽ പോലീസ്

Read Next

ദുർഗന്ധത്താൽ പൊറുതിമുട്ടി പാലക്കുന്ന്