ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റാന്നി: പത്തനംതിട്ടയിൽ 12 കാരിയായ അഭിരാമി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. അഭിരാമിയെ ആദ്യം ചികിത്സയ്ക്കായി കൊണ്ടുപോയ പെരുനാട് ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്.
അഭിരാമിക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. പൂനെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുത്തിവയ്പ്പ് എടുത്ത ശേഷം പേവിഷ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരുനാട് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഭിരാമിയുടെ അച്ഛനും അമ്മയും ഉന്നയിച്ചത്. പെരുനാട് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയിട്ടില്ലെന്നും പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ തങ്ങളോട് പറഞ്ഞിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.