ആർക്കും വേണ്ട ഒമ്നി തനിച്ച്

കാഞ്ഞങ്ങാട്: നാഥനില്ലാത്ത ഒരു ഒമ്നി വാൻ കഴിഞ്ഞ 6 മാസക്കാലമായി കാഞ്ഞങ്ങാട് പട്ടണത്തിൽ അനാഥ നിലയിൽ കിടക്കുന്നു.

നഗരത്തിൽ കെ.എസ്ടിപി റോഡിൽ ഇമ സിൽക്സ് വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിലാണ് കടും നീല നിറത്തിലുള്ള ഈ ഒമ്നി വാൻ  തനിച്ച് കിടക്കുന്നത്.

വാനിനെക്കുറിച്ച് സമീപത്തുള്ള കച്ചവടക്കാർക്ക് ഒന്നുമറിയില്ല. 6 മാസക്കാലമായി ഈ വാൻ റോഡിൽ കാണുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. മഴ ആഞ്ഞു പെയതതോടെ ഒമ്നിയുടെ അടിയിൽ ചെടികൾ മുളച്ചത് കാണാം.

LatestDaily

Read Previous

ഹൊസ്ദുർഗ് കോടതി സമുച്ചയം അടച്ചു

Read Next

കോവിഡിനിടയിലും പിടിമുറുക്കി ബ്ലേഡ് സംഘം