എഎപിയുടെ ഷെല്ലി ഒബ്‌റോയ് ഡൽഹിയുടെ ആദ്യ വനിതാ മേയർ; ജയം 34 വോട്ടുകൾക്ക്

ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഡൽഹിക്ക് മേയറെ ലഭിച്ചു. ഡൽഹി മേയറായി ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്റോയ് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മേയർ സ്ഥാനാർത്ഥി രേഖ ഗുപ്തയെ 34 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ദില്ലിയിലെ ആദ്യത്തെ വനിതാ മേയറായി ഒബ്റോയ് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹിയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും എഎപി-ബിജെപി തർക്കം കാരണം മേയർ തിരഞ്ഞെടുപ്പ് മൂന്ന് തവണ മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരം ലഫ്. ഗവർണർ വി കെ സക്സേന ബുധനാഴ്ച സഭാ യോഗം വിളിക്കുകയായിരുന്നു.

ഡൽഹി ഈസ്റ്റ് പട്ടേൽ നഗർ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്റോയ് ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ്. 2013 മുതൽ ആം ആദ്മി പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്.

Read Previous

അടുത്തുള്ള ടെറസിൽ ഒളിച്ചുനിന്ന് ആലിയ ഭട്ടിന്റെ ഫോട്ടോയെടുത്തു; കേസെടുക്കുമെന്ന് പൊലീസ്

Read Next

ബിജെപിയുടേത് ഭയപ്പെടുത്തിയുള്ള ഭരണമെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി