എഎപി മന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ വിഐപി പരിഗണന

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് തീഹാർ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിന്‍റെ വീഡിയോ ബി.ജെ.പി പുറത്തുവിട്ടു. സത്യേന്ദർ ജെയിനിന് വിഐപി ചികിത്സ നൽകിയതിനെ തുടർന്ന് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. ജെയിൻ തന്‍റെ ശരീരവും തലയും മസാജ് ചെയ്യിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

വീഡിയോ പഴയതാണെന്നും അത്തരമൊരു ആനുകൂല്യം നൽകിയതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തിഹാർ ജയിൽ അധികൃതർ അറിയിച്ചു.

നേരത്തെ, ഡൽഹി മന്ത്രിയുടെ ജയിലിലെ ആഢംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

K editor

Read Previous

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ പനാജിയിൽ തുടക്കം

Read Next

റിലീസിന് മുന്‍പേ ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിവ്യൂ യൂട്യൂബില്‍; കേസെടുത്തു