ആസാമിന് കൈത്താങ്ങായി ആമിർ ഖാൻ; 25 ലക്ഷം സംഭാവന നൽകി

ആസാം ചരിത്രത്തിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ലാൽ സിംഗ് ഛദ്ദ’യുടെ റിലീസിനായി കാത്തിരിക്കുന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അടുത്തിടെ ആസാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആമിറിന് നന്ദി അറിയിച്ചു.”മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി ബോളിവുഡ് നടൻ ആമിർ ഖാൻ, സംസ്ഥാനത്തെ പ്രളയബാധിതർക്ക് കൈത്താങ്ങായി. അദ്ദേഹത്തിന്റെ ഉത്കണ്ഠയ്ക്കും ഉദാരതയ്ക്കും എന്റെ ആത്മാർത്ഥമായ നന്ദി”. മന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read Previous

കുണ്ടംകുഴി ധനകാര്യ കമ്പനി സംശയ നിഴലിൽ

Read Next

സിദ്ധിഖ് വധം: 2 പ്രതികൾ ഗോവയിൽ കുടുങ്ങി