ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പ്രധാന പദ്ധതിയായ ‘ആം ആദ്മി ക്ലിനിക്കുകൾ’ ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര പറഞ്ഞു.
“നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരുമോ എന്ന ഭയം കാരണം സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാത്ത ഒപിഡി രോഗികൾക്ക് വളരെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ഇത്. സംസ്ഥാനത്തെ 90 ശതമാനം രോഗികളും ഈ ക്ലിനിക്കുകളിൽ നിന്ന് ചികിത്സ നേടുന്നു. ഇത് ആശുപത്രികളുടെ ഭാരം കുറയ്ക്കുന്നു”. മന്ത്രി പറഞ്ഞു.
ഈ ക്ലിനിക്കുകളിൽ 100 മരുന്നുകളും 41 അടിസ്ഥാന ലാബ് പരിശോധനാ സൗകര്യങ്ങളും നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.