‘ആടുതോമ’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്

മോഹൻലാലിന്‍റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഭദ്രൻ സംവിധാനം ചെയ്ത ‘സ്ഫടികം’ തിയേറ്ററുകളിലേക്ക് തിരികെ എത്തുന്നു. ചിത്രത്തിന്‍റെ 24-ാം വാർഷികത്തോടനുബന്ധിച്ചാണ് സംവിധായകൻ ഇക്കാര്യം മലയാളികളെ അറിയിച്ചത്. ഓൾഡ് മങ്ക്സ് ഡിസൈൻ ടീം, റീമാസ്റ്ററിംഗ് പതിപ്പിന്‍റെ ഒരു അപ്‌ഡേറ്റും പങ്കിട്ടിട്ടുണ്ട്.

“ഭദ്രൻ സാറിനോടൊപ്പം. മുഴുവൻ മലയാളികൾക്കുമൊപ്പം ഞങ്ങളും കാത്തിരിക്കുന്നു. ആടുതോമയെ വീണ്ടും ബിഗ്‌സ്‌ക്രീനിൽ കാണാൻ! ബിഗ് സ്‌ക്രീനിൽ ഫോർകെ ഡോൾബി അറ്റ്‌മോസ് റീമാസ്റ്റേർഡ് പതിപ്പുമായി ആടു തോമ വീണ്ടും വരുന്നു. കാത്തിരിക്കുക!” എന്നാണ് ഓൾഡ് മങ്ക്സ് ഡിസൈനിന്റെ പേജിൽ കുറിച്ചത്.

‘സ്ഫടിക’ത്തിന്‍റെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ 4കെ സൗണ്ട് വിഷ്വൽ വിസ്മയങ്ങളോടെ ചിത്രം പ്രധാന തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഭദ്രൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ചിത്രത്തിലെ ‘ഏഴിമലപ്പൂഞ്ചോല’ എന്ന ഹിറ്റ് ഗാനം റീ-റെക്കോർഡ് ചെയ്ത അനുഭവം കെ.എസ് ചിത്ര പങ്കുവച്ചിരുന്നു. മോഹൻലാൽ സാറിന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘സ്ഫടിക’ത്തിലെ ‘ഏഴിമലപ്പൂഞ്ചോല’ എന്ന ഗാനം സാറിനൊപ്പം ഒരിക്കൽ കൂടി പാടിയാണ് നിങ്ങളുടെ അടുത്തേക്ക് എത്തുകയാണെന്നായിരുന്നു ചിത്ര അന്ന് കുറിച്ചിരുന്നത്. 

K editor

Read Previous

ബെംഗളൂരുവിൽ കനത്ത മഴ, വെള്ളപ്പൊക്കം; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Read Next

ആഘോഷങ്ങളില്ല; വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്