ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇടുക്കിയില്‍ നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്നത് കണ്ട് ആസ്വദിക്കാനെത്തുന്നവരില്‍ ചിലര്‍ അശ്രദ്ധമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരേ നടന് നീരജ് മാധവ്. ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും നീരജ് അഭ്യര്‍ഥിക്കുന്നു. ശാന്തന്‍പാറ-കള്ളിപ്പാറ എന്നിവിടങ്ങളിലെ നീലക്കുറിഞ്ഞി ചെടികള്‍ക്കിടയില്‍ പ്ലാസ്റ്റിക് മാലിന്യം കൂമ്പാരമായി കിടക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു നീരജിന്റെ കുറിപ്പ്.
“നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥലത്ത് ഉപേക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് അമ്യൂല്യമായ പൂക്കളിലും ചെടികളിലും അവ നിക്ഷേപിക്കുന്നു. ഇത് ഒഴിവാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല. ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥന, ദയവായി പ്ലാസ്റ്റിക് കൊണ്ടുപോകരുത്. ഇനി പ്ലാസ്റ്റിക് കൊണ്ടുപോയാലും അത് അവിടെ വലിച്ചെറിയാതിരിക്കുക” നീരജ് കുറിച്ചു.