കാഞ്ഞങ്ങാട് രാമചന്ദ്രനും റഹീം പൂവാട്ടു പറമ്പിലിനും ഏ.ടി. ഉമ്മർ അവാർഡ്

കണ്ണൂർ: സംഗീത സംവിധായകൻ ഏ.ടി. ഉമ്മർ മെമ്മോറിയൽ ലക്ലബ്ബിന്റെ ഏ.ടി. ഉമ്മർ എക്സലൻസ് അവാർഡിന് ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രനെ തിരഞ്ഞെടുത്തു. മലയാള സിനിമയിലെ ആദ്യസംഭവങ്ങളെ കുറിച്ചുള്ള മലയാള സിനിമയുടെ പുന്നാരനാട് എന്ന മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ ഗാനരചയിതാവും സംവിധാനയകനുമായ റഹിം പൂവാട്ടുപറമ്പിനാണ് മികച്ച വീഡിയോ ആൽബം സംവിധായകനുള്ള അവാർഡ്.

സിനിമാ സംഗീത സംവിധായകൻ ഡോക്ടർ സി.വി. രഞ്ജിത്ത്, ഏ.ടി. ഉമ്മറിന്റെ ഭാര്യ ഹഫ്സത്ത്, മകൻ അമർ ഇലാഹി എന്നിവരാണ് അവാർഡ് ജൂറി. 11111 രൂപയും ശിൽപ്പവുമടങ്ങുന്ന അവാർഡ് ഫെബ്രുവരി 20 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂരിലെ ചെറുകുന്നിൽ, സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് സംവിധായകൻ ഷെരീഫ് ഈസ സമ്മാനിക്കുമെന്ന് രക്ഷാധികാരി എയറോസിസ് കോളേജ് എംഡി ഡോക്ടർ ഷാഹുൽ ഹമീദ്, സംഘാടക സമിതി ചെയർമാൻ ഗാനരചയിതാവും കഥാകൃത്തുമായ രാകേശ് പേരാവൂർ, ജനറൽ കൺവീനർ നടനും അവതാരകനുമായ പ്രജിത്ത് കുഞ്ഞിമംഗലം, ട്രഷറർ ഗായകൻ അയ്യൂബ് ചെറുകുന്ന് എന്നിവർ അറിയിച്ചു.

LatestDaily

Read Previous

ബല്ലാക്കടപ്പുറം പള്ളിയിൽ കാന്തപുരം അനുയായികൾക്ക് അയിത്തം

Read Next

കാണാതായ ഗൃഹനാഥന്റെ മൃതദേഹം പുഴയിൽ