‘ഗവര്‍ണറുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണം’

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ നേതൃത്വത്തിൽ തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്ന കേരള ഗവർണറുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വെമ്പായത്ത് ഒ.ബി.സി മോർച്ചയുടെ സംസ്ഥാന പഠനക്യാമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കണ്ണൂർ വി.സിക്കും മറ്റും എതിരെ ഗവർണർ പറയുന്ന കാര്യങ്ങൾ ചെന്നു കൊളളുന്നത് ആഭ്യന്തരവകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനിലാണ്. രാജ്ഭവൻ അംഗീകരിച്ചതിനേക്കാൾ കൂടുതൽ സമയം ഗവർണറെ അവിടെ ചെലവഴിപ്പിച്ചതും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ചവർക്ക് സഹായം ചെയ്തതും ഗൂഡാലോചനയാണ്. പോലീസിന് ഇതറിയാം. അധികൃതരുടെ നിർദേശപ്രകാരമാണ് പരാതി നൽകിയിട്ടും പൊലീസ് ഇക്കാര്യം അന്വേഷിക്കാതിരുന്നത്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചാലും കേസെടുക്കരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു.

K editor

Read Previous

‘തീര്‍പ്പ്’; അവസാന ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടു

Read Next

ഗവര്‍ണറുടെ നടപടി പദവിക്ക് നിരക്കാത്തതെന്ന് സിപിഎം