ഗ്യാസ് മോഷണമടക്കം പൊക്കാൻ എൽപിജി സിലിണ്ടറുകളിൽ ക്യുആർ കോഡ് വരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളിൽ മൂന്നു മാസത്തിനകം ക്യുആർ കോഡ് സ്ഥാപിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ നീക്കം വെളിപ്പെടുത്തിയത്. ഗ്യാസ് വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും അ‌ളവ് സംബന്ധിച്ച പരാതികൾ കുറയ്ക്കാനും വിതരണം കാര്യക്ഷമമായി നിരീക്ഷിക്കാനും ഇതുവഴി സാധിക്കും എന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.

നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എൽപിജി സിലിണ്ടറുകളിൽ ക്യുആർ കോഡ് ഒട്ടിയ്ക്കാനും പുതിയതായി നിർമിക്കുന്ന സിലിണ്ടറുകളിൽ വെൽഡ് ചെയ്ത് സ്ഥാപിക്കാനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എല്ലാ സിലിണ്ടറുകളിലും ക്യുആർ കോഡ് എത്തുന്നതോടെ രാജ്യത്തെ പാചകവാതക വിതരണത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്നാണ് കരുതപ്പെടുന്നത്.

Read Previous

ചുരിദാർ ധരിക്കുന്നത്  വിലക്കിയതിന്  70കാരി വീടുവിട്ടു 

Read Next

ഉദുമ ബാങ്കിൽ സി.കെ. ശ്രീധരനെതിരെ അവിശ്വാസ നീക്കം