തടവിൽ കിടക്കാനുളള ജാതകയോഗം അവസാനിപ്പിക്കാൻ ഒരു ജയിൽ

ഉത്തരാഖണ്ഡ്: ജാതകത്തിൽ തടവിൽ കിടക്കാൻ യോഗമുണ്ടെങ്കിൽ അത് അവസാനിപ്പിക്കാനും ജയിൽ. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിലാണ് തടവറകൾ വാടകയ്ക്ക് നൽകുന്നത്.  500 രൂപ വാടകയ്ക്കാണ് ജയിലുകൾ നൽകുന്നത്. ഇത്തരത്തിൽ പണം നൽകി വാടകയ്ക്ക് ജയിൽ അറ തുറന്ന് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ജയിലായിരിക്കും ഹൽദ്വാനി ജയിൽ. ജാതക പ്രകാരമുള്ള ദോഷം തീര്‍ക്കാൻ ആണ് ഇത്.

ഒരാൾ ജയിലിൽ കഴിയാൻ തയ്യാറാവുകയാണെങ്കിൽ അവര്‍ക്കായി ജയിലിൽ പ്രത്യേക മുറിയൊരുക്കും. ഈ വിചിത്രമായ നടപടിക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിൽ നിന്ന് അനുമതി വാങ്ങുകയും വേണം. 

Read Previous

ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കും: വി.കെ ശ്രീരാമന്‍

Read Next

ഞായറാഴ്ചത്തെ ലഹരി വിരുദ്ധ പരിപാടി: എതിർപ്പറിയിച്ച് ക്രൈസ്തവ സംഘടനകൾ