നിയമനത്തിന് കത്ത് നല്‍കിയിട്ടുണ്ട്; വിവാദമാക്കേണ്ട കാര്യമില്ലെന്ന് ആനാവൂർ നാഗപ്പന്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് നൽകിയതിൽ തെറ്റെന്താണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്ക് തന്നെയാണ് നിയമനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അറ്റൻഡർ നിയമനം വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരത്തെ തൈക്കാടുള്ള ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാനായി ആനാവൂർ ഇടപെട്ടതിന്റെ കത്താണ് പുറത്തുവന്നത്. ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് ഉൾപ്പെടെ നൽകിയ കത്തിൽ അറ്റൻഡർ നിയമനം ഇപ്പോൾ നടത്തേണ്ടെന്ന് ബാങ്ക് ഭരണസമിതിയോട് നിർദേശിക്കുന്നുണ്ട്. 2021 ജൂലൈയിലെ കത്തിൽ ആനാവൂരിന്റെ പേരും ഒപ്പും ഉണ്ട്.

K editor

Read Previous

ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ്

Read Next

സിനിമയെ വിമർശിക്കുന്നവർ സിനിമയെ കുറിച്ച് പഠിക്കുക കൂടി ചെയ്യണം; ചർച്ചയായി അഞ്ജലി മേനോന്റെ വാക്കുകൾ