ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവ്; കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സ്റ്റാലിൻ

ന്യൂ ഡൽഹി: സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലികൾ അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖാവ് കോടിയേരി ബാലകൃഷ്ണൻ തത്വങ്ങളുടെ നേതാവായിരുന്നു. ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവായിരുന്നു അദ്ദേഹമെന്നും സ്റ്റാലിൻ പറഞ്ഞു.

1975-ലെ പ്രതിസന്ധിക്കാലത്ത് മിസ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചു എന്നതും ശ്രദ്ധേയമാണെന്ന് സ്റ്റാലിൻ പറഞ്ഞു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച മൂന്നിന് നടക്കും.

Read Previous

കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Read Next

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യനിരക്ക് വര്‍ധിക്കുന്നു