തിരഞ്ഞെടുപ്പിലെ വൻ വിജയം; പ്രവർത്തകരോട് ഫ്ലാഷ് ഓൺ ചെയ്ത് ആദരവര്‍പ്പിക്കാന്‍ അഭ്യർഥിച്ച് മോദി

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൻ വിജയത്തിൽ മൊബൈൽ ഫോണിൽ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് ആദരവ് അർപ്പിക്കാൻ പ്രവർത്തകരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരോട് അവരുടെ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കാൻ അഭ്യർത്ഥിച്ചത്.

‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആദരവ് അർപ്പിക്കാൻ കൈയിലുള്ള മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു’ എന്ന മോദിയുടെ വാക്കുകൾ കേട്ട ഉടനെ പാർട്ടി പ്രവർത്തകർ അവരുടെ കൈയിലെ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി.

‘ഇതിലൂടെ നിങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ആദരവ് പ്രകടിപ്പിച്ചു. ഇതിലൂടെ നിങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ദേശീയതയെ മാനിച്ചു. വളർച്ചയുടെ ബഹുമതിയാണിത്’ മോദി പറഞ്ഞു. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി അവിടുത്തെ ജനങ്ങൾ ബി.ജെ.പിയെയും സഖ്യകക്ഷികളെയും അനുഗ്രഹിച്ചുവെന്നും കൂട്ടിച്ചേർത്തു.

K editor

Read Previous

‘പുഷ്പ ദി റൂൾ’; ഷെഡ്യൂളിൽ ജോയിന്‍ ചെയ്ത് ഫഹദ് ഫാസിൽ

Read Next

95-ാമത് ഓസ്കാർ വേദിയിൽ അവതാരികയായി ദീപികയും എത്തുന്നു