ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : സഹോദരങ്ങളെ, അസലാമു അലൈക്കും…
ഞാൻ മംഗലാപുരം യൂനിറ്റി ആശുപത്രിയിൽ വന്നു. പരിക്കുപറ്റി ആശുപത്രിയിലുള്ള കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് സിക്രട്ടറി ഇർഷാദിനെ കണ്ടു. ഇർഷാദിന്റെ തലയ്ക്ക് പിറകിലാണ് നല്ല പരിക്കു പറ്റിയിട്ടുള്ളത്. രണ്ട് സ്റ്റിച്ചുകളുണ്ട്. ഇർഷാദിനെ കസ്റ്റഡിയിലെടുക്കാൻ രണ്ട് പോലീസുകാരും 217-ാം നമ്പർ മുറിയിലുണ്ട്. ഇർഷാദിന്റെ കൂടെ ഈ സംഭവം നടക്കുമ്പോൾ രണ്ട് പേരുണ്ടായിരുന്നു.
ഒന്ന്, എംഎസ്എഫ് മുൻസിപ്പൽ പ്രസിഡണ്ട് ഹസ്സൻ, മറ്റൊരാൾ കൂടെയുണ്ട്. പേര് മറന്നുപോയി. മൂന്ന് പേരാണുണ്ടായിരുന്നത്. ഇപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള ഇസ്ഹാഖ് ഇവരുടെ കൂടെ ഉണ്ടായ ആളാണ്. സംഭവം നടക്കുമ്പോൾ അയാൾ വീട്ടിലേക്ക് പോയതാണ്. ഹസ്സനും ഇർഷാദുമടക്കം മൂന്ന് പേരും സാധാരണ രാത്രിയിൽ ബാവാ നഗറിലേക്ക് തിരിയുന്ന റോഡരികിൽ ഇരിക്കാറ് പതിവാണ്. അതുപോലെ ഇന്നലെയും ഇരുന്നതാണ്.
ഈ മൂന്ന് പേരും ഇരിക്കുന്ന സമയത്താണ് ഇപ്പോൾ കൊലചെയ്യപ്പെട്ട ആളടക്കം അബ്ദുറഹ്മാനടക്കം നാല് പേർ രണ്ട് ബൈക്കിലാണ് എത്തിയത്. ഇവർ വന്നയുടൻ ഇർഷാദിന്റെ തലയ്ക്ക് നേരെ ആയുധം കൊണ്ട് അടിക്കുകയായിരുന്നു. ആ സമയത്ത് തന്നെ മറ്റ് രണ്ട് പേർ ഓടിപ്പോയി. ഇവൻ നിലത്ത് വീഴുകയും ചെയ്തു. ബാക്കി നടന്നത് എന്താണെന്ന് ഇർഷാദിന് അറിയില്ല. വന്ന നാലുപേരെ ഇർഷാദിന് നന്നായി അറിയാം. ഇതിൽ ഒരാളാണ് മരണപ്പെട്ടത് സംഗതി ഇങ്ങനെയാണ് ഇപ്പോഴുള്ളത്.
പോലീസിന്റെ നിഷ്പക്ഷമായ അന്വേഷണത്തിൽ കൂടി ഈ നാലുപേരും പഴയ കടപ്പുറത്ത് നിന്നും മുണ്ടത്തോട് എന്തിനു വന്നു-? ഈ മൂന്ന് പേരിൽ ഇർഷാദിനെ മാത്രം തെരഞ്ഞ് പിടിച്ച് അടിക്കുന്നു. പിന്നീട് ഓടിപ്പോകുന്നു. ഓടിപ്പോയ മൂന്ന് പേർ ആരാണ്.?
പോലീസിന്റെ നിഷ്പക്ഷമായ അന്വേഷണത്തിൽ ഇവരെ കണ്ടെത്തണം. മുസ്ലീം ലീഗിന് പരോക്ഷമായോ പ്രത്യക്ഷമായോ ഈ കൊലപാതകത്തിൽ യാതൊരു ബന്ധവുമില്ല. ഈ കൊലപാതകത്തിൽ ഏറെ സംശയം ജനിപ്പിച്ച മുസ്ലീം ലീഗ് നേതാവ് ഏ. ഹമീദ്ഹാജി മംഗളൂരു ആശുപത്രിയിൽ കൊലക്കേസ്സ് പ്രതി ഇർഷാദിനെ സന്ദർശിച്ച ശേഷം പുറത്തുവിട്ട വാട്സാപ്പ് ശബ്ദരേഖയുടെ പൂർണ്ണരൂപമാണ് മുകളിലുദ്ധരിച്ചത്.